Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hasini

ക്ഷേത്രദർശനത്തിനെത്തിച്ചശേഷം ഭർത്താവിനെ കാമുകനൊപ്പം ചേർന്നു വെട്ടിക്കൊന്നു; യുവതിയുൾപ്പെടെ നാലു പേർ പിടിയിൽ

ലൈ​വ് ലൊ​ക്കേ​ഷ​ൻ കാ​മു​ക​നു കൈ​മാ​റി. വ​ഴി​യി​ലു​ട​നീ​ളം പി​ന്തു​ട​ർ​ന്നു. പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ​മു​ന്നി​ൽവ​ച്ചാ​ണ് ​ക്രൂ​ര​കൃ​ത്യം ന​ട​ന്ന​തെ​ന്ന് പോലീസ്.

ഹൈ​ദ​രാ​ബാ​ദ്: അ​മാ​വാ​സി നാ​ളി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി കാ​മു​ക​നൊ​പ്പം ചേ​ർ​ന്നു ഭർത്താവിനെ പിഞ്ചുകുഞ്ഞിനു മുന്നിലിട്ടു വെ​ട്ടിക്കൊ​ന്ന കേസിൽ യുവതി ഉൾപ്പെടെ നാ​ലു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ‌ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ലാ​ണ് സി​നി​മാ​ക്ക​ഥ​ക​ളെ വെ​ല്ലു​ന്ന ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്.

ത​മി​ഴ്‌​നാ​ട് കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ സൂ​ള​ഗി​രി സ്വ​ദേ​ശി​യാ​യ ര​മേ​ശ് (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ര​മേ​ശിന്‍റെ ഭാ​ര്യ ഹാ​സി​നി (19), യുവതിയുടെ കാ​മു​ക​നാ​യ യു​ഗ​ന്ധ​ർ (20), ഒ​പ്പം കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​റ്റു ര​ണ്ടു​പേ​ർ എ​ന്നി​വ​രെ​യാ​ണ് ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അന്വേഷണ ഉദ്യോഗസ്ഥർ ക്രൂര​കൃ​ത്യ​ത്തിന്‍റെ ചു​രു​ള​ഴി​ച്ച​ത്.

ഹോ​സു​രി​ലെ സ്വ​കാ​ര്യക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ശും ശാ​ന്തി​പു​രം സ്വ​ദേ​ശി​നി​യാ​യ ഹാ​സി​നി​യും ത​മ്മി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണു വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് ഒ​രു പെ​ൺ​കു​ഞ്ഞു​ണ്ട്. വിവാഹിതയായശേഷവും ഹാസിനി, യു​ഗ​ന്ധ​റു​മാ​യുള്ള ബന്ധം തുടരുകയായിരുന്നു. ര​മേ​ശ് ത​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തി​നു ത​ടസ​മാ​കു​മെന്നു ക​ണ്ട​തോ​ടെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു ര​മേ​ശി​നെ കൊലപ്പെടുത്താൻ പ​ദ്ധ​തി​യി​ട്ട​ത്.

ചൊ​വ്വാ​ഴ്ച പൂ​ജ​ക​ൾ​ക്കാ​യി ഗു​ഡു​പ​ല്ലെ മ​ണ്ഡ​ലി​ലെ മ​ല്ല​പ്പ കൊ​ണ്ട​യി​ലു​ള്ള ശ്രീ ​മ​ല്ലേ​ശ്വ​ര സ്വാ​മി ക്ഷേ​ത്രം സന്ദർശിക്കാമെന്ന് ഹാസി​നി​യാ​ണ് ര​മേ​ശി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഹാ​സി​നി ഫോ​ണി​ലൂ​ടെ ത​ങ്ങ​ളു​ടെ, ലൈ​വ് ലൊ​ക്കേ​ഷ​ൻ യു​ഗ​ന്ധ​റി​ന് അ​യ​ച്ചു​കൊ​ടുത്തു. ഇ​ത​നു​സ​രി​ച്ച് യു​ഗ​ന്ധ​റും കൂ​ട്ടാ​ളി​ക​ളും ഇ​വ​രെ കൃ​ത്യ​മാ​യി പി​ന്തു​ട​ർ​ന്നു.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഹി​ൽ റോ​ഡി​ലെ മൂ​ന്നാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​നു സ​മീ​പമെ​ത്തി​യ​പ്പോ​ൾ, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഹാസിനി ത​ന്‍റെ ഹാ​ൻ​ഡ്‌​ബാ​ഗ് താ​ഴേ​ക്കി​ട്ടു. ബാ​ഗ് എ​ടു​ക്കാ​നാ​യി ര​മേ​ശ് ബൈ​ക്ക് നി​ർ​ത്തി​യ ത​ക്കം നോ​ക്കി കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന യു​ഗ​ന്ധ​റും സം​ഘ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ര​മേ​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ര​മേ​ശ് അ​ടു​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് ഓ​ടി​യെ​ങ്കി​ലും നൂറു മീറ്ററോളം പി​ന്തു​ട​ർ​ന്ന് സം​ഘം ര​മേ​ശി​നെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

ക്ഷേ​ത്രദർശനത്തിനുപോയ മ​ക​ളെ​യും കൊ​ച്ചു​മ​ക​ളെ​യും കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് ഹാ​സി​നി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സിനു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ര​മേ​ശി​നൊ​പ്പം ബൈ​ക്കി​ൽ പോ​യ ഹാ​സി​നി, മ​ട​ങ്ങി​വ​രു​മ്പോ​ൾ ര​മേ​ശിന്‍റെ ബൈ​ക്കി​ൽ മ​റ്റു ര​ണ്ടു പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ‌​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തോ​ടെ ഹാ​സി​നി​യു​ടെ മൊ​ബൈ​ൽ ഫോ​ണും ലൊ​ക്കേ​ഷ​നും പോലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഹാ​സി​നി കു​റ്റം സ​മ്മ​തി​ക്കു​ക​യും വ​ന​ത്തി​നു​ള്ളി​ൽനി​ന്ന് ര​മേ​ശി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Latest News

Corehub Up